05:58am 13 November 2026
NEWS
അഴിമതിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: ശൈഖ് തമീം അന്താരാഷ്ട്ര എക്സലൻസ് അവാർഡ് ശ്രദ്ധേയമാകുന്നു
16/12/2025  11:13 AM IST
nila
അഴിമതിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: ശൈഖ് തമീം അന്താരാഷ്ട്ര എക്സലൻസ് അവാർഡ് ശ്രദ്ധേയമാകുന്നു

ദോഹ:അഴിമതിക്കെതിരായ പോരാട്ടത്തിനും സുതാര്യതയും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ഖത്തറിന്റെ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അന്താരാഷ്ട്ര അഴിമതിവിരുദ്ധ എക്സലൻസ് അവാർഡ് ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഈ മേഖലയിൽ ആദ്യമായി ആരംഭിച്ച ഈ പുരസ്കാരം, അഴിമതി തടയുന്നതിനും സുതാര്യതയും അച്ചടക്കവും ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയാണ് ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ അഴിമതിയും സംഘടിത കുറ്റകൃത്യങ്ങളും നേരിടാനുള്ള ദൗത്യങ്ങൾക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി നൽകുന്ന ശക്തമായ പിന്തുണയുടെ ഭാഗമായാണ് ഈ പുരസ്കാരം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പതിനാറാമത്തേതായ സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള സംഭാവനയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
നല്ല ഭരണകൂടം, സുതാര്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കുന്നതിലൂടെ അഴിമതിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഈ ആഗോള പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യങ്ങളുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വലിയ ഭീഷണിയായി മാറുന്ന അഴിമതിക്കെതിരായ പോരാട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് അവാർഡ്.
അഴിമതിക്കെതിരായ മികച്ച പ്രവർത്തനങ്ങൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുകയും, അവ പ്രചരിപ്പിക്കുകയും, പൊതുജന ബോധവൽക്കരണം വർധിപ്പിക്കുകയും ചെയ്യുന്നതിലും ഈ പുരസ്കാരം നിർണായക പങ്ക് വഹിക്കുന്നു.  ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഗണ്യമായി വർധിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img